ആലപ്പുഴ: ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആലപ്പുഴ മെഡി. ആശുപത്രിയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനകൾക്ക് നിയന്ത്രണം. മറ്റ് ജില്ലകളിൽ നിന്ന് അടിയന്തരമായി ആർ.ടി.പി.സി.ആർ നടത്തേണ്ട സാമ്പിളുകൾ മാത്രം അയച്ചാൽ മതിയെന്നാണ് നിർദ്ദേശം.
എൻ.ഐ.വിയിലെ മൂന്ന് ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഒരു ഷിഫ്റ്റിലെ മുഴുവൻ ജീവനക്കാരും ക്വാറന്റൈനിലായി. ആന്റിജൻ പരിശോധന കൂടുതലായി നടത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും എൻ.ഐ.വി പ്രവർത്തിച്ചിരുന്നു.