അമ്പലപ്പുഴ: മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലേക്കു നടന്നു പോകുന്നതിനിടെ, പുറക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കണിയാംപറമ്പിൽ ശ്രീധരന്റെ മകൻ ഗോപി (56) കാർ ഇടിച്ചു മരിച്ചു. ഇന്നലെ രാത്രി 7 ഓടെ ദേശീയ പാതയിൽ പുറക്കാട് മുരുക്കോലി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. ഉടൻ തന്നെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ലില്ലി. മക്കൾ: ഗോപു, മാലി.