തുറവൂർ: ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ തുറവൂർ താലൂക്ക് ആശുപത്രിയുടെ പരിധിയിൽ വരുന്ന വയലാർ മുതൽ അരൂർ വരെയുള്ള പ്രദേശങ്ങളിൽ 71 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഭൂരിഭാഗം പേർക്കും സമ്പർക്കത്തിലുടെയാണ് രോഗം ബാധിച്ചത്.
അരൂർ പഞ്ചായത്തിലാണ് പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുന്നത്. 29 പേർക്കാണ് ഇന്നലെ അരൂർ പഞ്ചായത്തിൽ കൊവിഡ് ബാധിച്ചത്.വയലാർ - 8,പട്ടണക്കാട് - 15, തുറവൂർ - 14, കുത്തിയതോട് -2, കോടംതുരുത്ത് - 2, എഴുപുന്ന - ഒന്ന്, എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തുകളിലെ കൊവിഡ് കണക്ക്.