
മാന്നാർ: ഉത്തർപ്രദേശിലെ ദളിത്, സ്ത്രീ പീഡനങ്ങൾക്കെതിരെയും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കെതിരെയുമുള്ള പൊലീസ് അതിക്രമത്തിനെതിരെയും മാന്നാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാധേഷ് കണ്ണന്നൂരും മണ്ഡലം പ്രസിഡന്റുമാരായ പി.ബി സൂരജ്, രാജേഷ് നമ്പിയാരെത്തു എന്നിവരും നടത്തിയ നിരാഹാര സമരം ഡി.സി.സി വൈസ് പ്രസിഡന്റ് ജോൺ തോമസ് ഉദ്ഘാടനം ചെയ്തു .ഡി.സി.സി സെക്രട്ടറി തോമസ് ചാക്കോ ,സേവാദൾ വൈസ് ചെയർമാൻടി..എസ് ഷെഫീക്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് നന്ദകുമാർ, ബ്ലോക്ക് സെക്രട്ടറി പുഷ്പാ ശശികുമാർ, പഞ്ചായത്ത് അംഗം കെ.പി സേവ്യർ, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയപ്രകാശ് കാരാഴ്മ,അജിത് തെക്കേക്കര,രവികുമാർ കൊമെന്റയ്യത്, സാം പോച്ചയിൽ ,ജോൺസൺ പോച്ചയിൽ ,തോമസ് ശാമുവേൽ, മാത്യു വർഗീസ് ,ബെന്നി മുക്കത്തു ,ടൈറ്റസ് ഉമ്മൻ ,പി.ആനന്ദൻ, സുകുമാരി വിശ്വാസ് ,രാജൻ വട്ടശേരി പുഴ ,സതീശൻ നാല്കണ്ടത്തിൽ ,തോമസ് കുട്ടി കടവിൽ ,ഒ.സി ജേക്കബ് ,എബി മൂലശ്ശേരിൽ ,ജോയി മൂലയിൽ ,ജോൺ കണ്ടത്തിൽ ,അനിജൻ നായർ .സണ്ണി പുഞ്ചമണ്ണിൽ എന്നിവർ പങ്കെടുത്തു.