cleaning

മാന്നാർ : മാന്നാർ പഞ്ചായത്തിലെ പത്താം വാർഡിൽ. കൊറോണ നെഗറ്റീവായി തിരിച്ചുവന്ന വ്യക്തിയുടെ വീടും പരിസരവും ഡി.വൈ.എഫ്.ഐ മാന്നാർ ബ്ലോക്ക് കമ്മി​റ്റിയുടെ നേതൃത്വത്തിൽ ശുചീകരി​ച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് ആക്ടിംഗ് പ്രസിഡന്റ് സഖാവ് കെവിൻ കെന്നഡി, ബ്ലോക്ക് കമ്മിറ്റി അംഗം സഖാവ് അനീഷ് ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം നടത്തിയത്.
കൊറോണ നെഗറ്റീവായി തിരിച്ച് വീട്ടിലെത്തിയ വീട്ടുടമസ്ഥൻ ഡി.വൈ.എഫ്.ഐ മാന്നാർ ബ്ലോക്ക് സെക്രട്ടറി പി.എ അൻവറിനോട് സഹായം ആവശ്യപ്പെട്ടതി​നെത്തുടർന്ന് ഡി.വൈ.എഫ്.ഐ ശുചീകരണ ചുമതല ഏറ്റെടുക്കുകയായിരുന്നു.