ഹരിപ്പാട്: പല്ലന കുമാരകോടി കുമാരനാശാൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓൺലൈൻ പ്രഭാഷണ പരമ്പരയിലെ രണ്ടാം പ്രഭാഷണം നാളെ വൈകിട്ട് 5ന് നടക്കും. ആശാൻ കാവ്യങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ സംസ്ഥാന മുൻ ചീഫ് സെക്രട്ടറിയും കവിയും ചിത്രകാരനുമായ കെ. ജയകുമാർ പ്രഭാഷണം നടത്തും.