photo

ചേർത്തല: ക്ഷേത്രം ശാന്തിമാരുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ ചാത്തനാട് പാടശേഖരത്തിൽ നടത്തിയ നെൽകൃഷി വിളവെടുപ്പ് ഉദ്ഘാടനം പറവൂർ രാകേഷ് തന്ത്റി നിർവഹിച്ചു. സംസ്ഥാന കൃഷിവകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് 3 ഏക്കർ സ്ഥലത്ത് 'ഹരിത മുന്നേ​റ്റം' കാർഷിക ഗ്രൂപ്പ് കൃഷി നടത്തിയത്. അന്യം നിന്നുകൊണ്ടിരിക്കുന്ന വിരിപ്പ്, മുണ്ടകൻ എന്നീ നാടൻ വിത്തുകളാണ് കാർഷിക കൂട്ടായ്മയിൽ കതിരണിഞ്ഞത്.

കഞ്ഞിക്കുഴി കൃഷിഭവനിലെ കൃഷി അസിസ്​റ്റന്റ് വി.ടി.സുരേഷിന്റെ സഹായത്തോടെ
ജൈവ കൃഷി രീതിയാണ് അവലംബിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്തിൽ 10 വർഷത്തിലേറയായി തരിശ് കിടന്നിരുന്നതാണ് ചാത്തനാട് പാടശേഖരം. നെൽകൃഷിക്കൊപ്പം വാഴ കൃഷിയും പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്.ജെയിൻ (പ്രസിഡന്റ്), ബിനീഷ് മോഹനം (സെക്രട്ടറി)ആ എ.എസ്. ഋഷികേശ് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. എം.എസ്. ഷാജി,ആർ.രാജേന്ദ്രൻ,കെ.സി.ശ്യാംകുമാർ,എ.ആർ.മനോജ്,എം.പി.ശ്യാം കുമാർ,പി.മഞ്ജു നാഥൻ,എം.ജി.സനീഷ് എന്നിവർ അംഗങ്ങളും.