ആലപ്പുഴ: നഗരത്തിൽ വഴിച്ചേരിക്ക് ജംഗ്ഷന് സമീപം രോഗിയുമായി പോയ 108 ആംബുലൻസ് ബൈക്കിലിടിച്ച് യുവാവിന് പരിക്കേറ്റു. ഇന്നലെ രാത്രി 9.15 ഓടെയായിരുന്നു അപകടം. കണിച്ചുകുളങ്ങരയിൽ അടിപിടിക്കിടെ പരിക്കേറ്റ ആളുമായി മെഡി. ആശുപത്രിയിലേക്കു പോകുകയായിരുന്നു ആംബുലൻസ്. വടക്ക് ഭാഗത്ത് നിന്നു വന്ന ബൈക്ക് ആംബുലൻസിൽ ഇടിക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റ ബൈക്ക് യാത്രികൻ ശരൺ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി
.