
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 424 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 5463 ആയി. രോഗബാധിതരുടെ എണ്ണം 17,000 കടന്നു. അഞ്ചു പേർ വിദേശത്തു നിന്നും 13 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ് . 406 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 302 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 11,994 പേർ രോഗമുക്തരായി.
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 13,587
വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 3,232
ഇന്നലെ ആശുപത്രികളിൽ എത്തിയവർ: 112