വള്ളികുന്നം: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ചൂനാട് ഹിബാസ് കൺവൻഷൻ സെന്ററിൽ ആരംഭിച്ച കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് വള്ളികുന്നം യൂണിറ്റ് സ്പോൺസർ ചെയ്ത ഫുൾ ഓട്ടോമാറ്റിക്ക് വാഷിംഗ് മെഷീൻ പ്രസിഡന്റ് മഠത്തിൽ ഷുക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തങ്കപ്പന് കൈമാറി. പഞ്ചായത്ത് സെക്രട്ടറി പ്രദീപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.വി.കെ.അനിൽ, അംഗങ്ങളായ ജി.രാജീവ്കുമാർ,അമ്പിളി, വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളായ മനോജ് കീപ്പള്ളി, പ്രസന്നൻ കോയിപ്പുറത്ത്, ഗോപാലകൃഷ്ണൻ കൃഷ്ണാസ്, ടാസ്കോ ലത്തീഫ്, ഷാഹുൽ മഠത്തിൽ, പ്രസന്നൻ രാമല്ലൂർമഠം, രാജേഷ് അമ്മാസ്, സലാംകല്ലീൽ, ഡോ. ടി. റിഷാദ്, ആർ. മണിലാൽ, റൗഫ്, മായ, ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു.