thamarakkulam

ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ് സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ ശേഖരിച്ച മാസ്ക്, ബെഡ്ഷീറ്റ്, മഗ്ഗ്, ബക്കറ്റ്, സാനിറ്റൈസർ എന്നിവ സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലാ അസോസിയേഷന് കൈമാറി. പി.ടി.എ പ്രസിഡന്റ് എം.എസ് സലാമത്ത് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സുനിത.ഡി.പിളള സ്കൗട്ട് ആൻഡ് ഗൈഡ്സ് മാവേലിക്കര ജില്ലാ അസോസിയേഷൻ സെക്രട്ടറി രവികൃഷ്ണന് കൈമാറിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ജിജി എച്ച്.നായർ, ഡെപ്യൂട്ടി എച്ച്. എം എ.എൻ ശിവപ്രസാദ്, കായംകുളം ലോക്കൽ അസോസിയേഷൻ സെക്രട്ടറി എസ്. അഭിലാഷ് കുമാർ, സ്കൗട്ട് മാസ്റ്റർ റാഫി രാമനാഥ്, വി. ജയലക്ഷ്മി, പിങ്കി ശ്രീകാന്ത് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി. ശേഖരിച്ച അവശ്യ വസ്തുക്കൾ താമരക്കുളം എഫ്.എൽ.ടിസി ക്ക് നല്കും.