ആലപ്പുഴ: ബാബറി മസ്ജിദ് തകർത്ത കേസിൽ ലക്നൗ സി.ബി.ഐ കോടതിയുടെ വിധിയിൽ ആലപ്പുഴ മുസ്ലിം സംയുക്ത വേദി പ്രതിഷേധിച്ചു. യോഗത്തിൽ സംയുക്തവേദി ചെർമാൻ ഇഖ്ബാൽ സാഗർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.എസ്.അഷ്റഫ്, വൈസ് ചെയർമാൻ സാലിം അയൂബ്, പി.എസ്.അഷറഫ്, അബ്ദുൾ കലാം തുടങ്ങിയവർ സംസാരിച്ചു.