a

മാവേലിക്കര: ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ചെട്ടികുളങ്ങര യൂണിറ്റ് വാർഷിക സമ്മേളനം ഓൺലൈനിൽ മേഖല പ്രസിഡന്റ് അനിൽ ഫോക്കസ് ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കുശലകുമാർ അദ്ധ്യക്ഷനായി. എ.കെ.പി.എ സംസ്ഥാന സെക്രട്ടറി സന്തോഷ് ഫോട്ടോവേൾഡ് മുഖ്യപ്രഭാഷണം നടത്തി. ഷാജി കണ്മണി, പ്രസാദ് ചിത്രാലയ, സുകു ക്ലാസിക്, കൊച്ചുകുഞ്ഞ്‌ കെ.ചാക്കോ, ശശിധരൻ ഗീത്, ബി.സതീപ്, ബിനു വൈഗ, ഹേമദാസ്‌, സുരേഷ് ചിത്രമാലിക, ഗിരീഷ് ഓറഞ്ച്, അശോക് ദേവസൂര്യ, സിജോ രാജ്, ഷൈജാ തമ്പി എന്നിവർ സംസാരിച്ചു.

ചടങ്ങിൽ യു.എൻ.എഫ്.പി.എ ഫ്ലാഗ്ഷിപ് റിപോർട്ടിന്റെ കവർ ചിത്രമെടുത്ത ബാബൂസ് പനച്ചമൂട്, വിദ്യാഭ്യാസ മേഖലയിൽ മികച്ച വിജയം നേടിയ സായൂജ്യ സുരേഷ്, ദേവിക കമൽ എന്നിവരെ ആദരിച്ചു. ഭാരവാഹികളായി കുശലകുമാർ (പ്രസിഡന്റ്), സിജോ രാജ് (വൈസ് പ്രസിഡന്റ്), ബിനു വൈഗ (സെക്രട്ടറി), ആർ.ദാസ് (ജോ.സെക്രട്ടറി), രാജൻ സുരഭി (ട്രഷറർ), ശശിധരൻ ഗീത്, ബി.സതീപ്, ആർ.ഉദയൻ, സുരേഷ് ചിത്രമാലിക, കൊച്ചുകുഞ്ഞ്‌ കെ.ചാക്കോ (മേഖല കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.