aedram

മുതുകുളം: ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ആറാട്ടുപുഴ പഞ്ചായത്തിൽ നിർമിച്ച കുടുംബ ആരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രി കെ .കെ ശൈലജ അദ്ധ്യക്ഷ ആയി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ആരോഗ്യ കേന്ദ്രം തുറന്നു കൊടുത്തു.

പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത, വൈസ് പ്രസിഡന്റ് കെ.വൈ അബ്ദുൽ റഷീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷംസുദ്ദീൻ കായിപ്പു റം, പഞ്ചായത്ത് അംഗങ്ങളായ കുക്ക് ഉന്മേഷ്, എസ്. ഷേഹിൻ, മൈമൂനത് ,മെഡിക്കൽ ഓഫീസർ ഡോ. നൂപുര, ഡോ.മുഹസിൻ മുഹമ്മദ്,ഡോ.അഖിൽ രാജ്,ഹോസ്പിറ്റൽ ഡെവലപ്പ് മെന്റ് കമ്മിറ്റി അംഗങ്ങളായ എ. മുഹമ്മദ് കുഞ്ഞ്, കെ.രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.