eagle

മുതുകുളം: വെട്ടത്തുമുക്ക് ജംഗ്ഷനിൽ നാട്ടുകാരുടെ പേടി​ സ്വപ്നമായി​രുന്ന പരുന്തി​നെ പി​ടി​കൂടി​.

വെട്ടത്തുമുക്കിന് വരുന്ന ജനങ്ങളെ പരുന്ത് ആക്രമിക്കുന്നത് പതിവായിരുന്നു .ഇത് നാലു വർഷമായി തുടരുകയായിരുന്നു തിങ്കളാഴ്‌ച്ച രാവിലെ ഈ ഭാഗത്തെ ഒരുകടയിൽ പരുന്ത് കയറിയപ്പോൾ നാട്ടുകാർ ഷട്ടർ താഴ്ത്തി പിടികൂടുകയായിരുന്നു. തുടർന്ന് മുതുകുളം മുൻ പഞ്ചായത്ത് പ്രസിഡന്റ് ബി .എസ് സുജിത്‌ലാലിന്റെ നേതൃത്വത്തിൽ പരുന്തിനെ തോട്ടപ്പള്ളി കടപ്പുറത്തു കൊണ്ട് പോയി പറത്തി വിട്ടു . കൃഷ്ണപിള്ള,കെ. വി. മണിലാൽ, സംജിത് എസ് തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു .