മുതുകുളം: യു.പി.യിൽ പീഢനത്തിനു ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുക, കേരളത്തിലെ അഴിമതി സർക്കാർ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്യന്നയിച്ച് പ്രവാസി കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലത്തിലെ വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നിൽപ് സമരം നടത്തി. ആറാട്ടുപുഴയിൽ നടന്ന സമരം പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ദിനേശ് ചന്ദന ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജനറൽ സെക്രട്ടറി എം.ആർ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.വിജയൻ, നല്ലവീട്ടിൽ രാമചന്ദ്രൻ , സജീവൻ എൻ,രാധാകൃഷ്ണൻ, ഗോപി തുടങ്ങിയവർ സംസാരിച്ചു.