ഹരിപ്പാട്: ഐ ഫോൺ വിവാദത്തിന് പിന്നിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ ആരോപിച്ചു.

പൊതു സമൂഹത്തിന് മുന്നിൽ തന്നെ ആക്ഷേപിച്ച കോടിയേരി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം. ഇല്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകും. സി.പി.എം ഉന്നയിക്കുന്ന ആരോപണങ്ങൾ ഒരോന്നായി പൊളിയുകയാണ്. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധന പ്രവർത്തനങ്ങൾ താളം തെറ്റി. വിഷയത്തിൽ അടിയന്തര നടപടി വേണം. രോഗികൾ ബുദ്ധിമുട്ടുകയാണ്. സമരം ചെയ്യുന്നത് മൂലമല്ല രോഗവ്യാപനം എന്ന് വ്യക്തമാക്കുന്നതാണ് കണക്കുകൾ. ഉദ്ഘാടന മഹാമഹവും പുരസ്കാരം വാങ്ങലും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്. ശാസ്ത്രീയമായി അഴിമതി നടത്തുന്ന സർക്കാരാണ് കേരളത്തിലേ

തെന്നും ചെന്നിത്തല പറഞ്ഞു.