
പൂച്ചാക്കൽ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ ഹൃദായാഘാതം മൂലം മരണമടഞ്ഞു. പാണാവള്ളി പഞ്ചായത്ത് നാലാം വാർഡിൽ തോട്ടത്തിൽ നികർത്ത് ദാറുൽ ബുസ്താനിൽ അബ്ദുൽ ഖാദർ (അഹമ്മദ് കുട്ടി- 68) ആണ് മരിച്ചത്. കളമശേരി മെഡി. ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് ചികിത്സയ്ക്കെത്തിയത്. പെരുമ്പളം ഫെറിയിലെ പലചരക്ക് വ്യാപാരിയായിരുന്നു. ഭാര്യ: സൈനബ. മക്കൾ: മുജീബ്, മുനീർ, മുബീന. മരുമക്കൾ; സഫ്ന, നുസ്രിത്ത്, സാജിദ്.