ആലപ്പുഴ: പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാല ഗാന്ധിജയന്തി ദിനം വിജ്ഞാൻ സേവന ദിനമായി ആചരിച്ചു. ഭുവനേന്ദ്രൻ നായരുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ഗ്രന്ഥശാല അംഗങ്ങൾ പങ്കെടുത്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ നായരുടെ ആദ്ധ്യക്ഷതയിൽ നടന്ന ഗാന്ധി സ്‌മൃതിയിൽ സെക്രട്ടറി എസ്.രാധാകൃഷ്ണൻ ഗാന്ധി സൂക്തങ്ങൾ ചൊല്ലിക്കൊടുത്തു. ജയകൃഷ്ണൻ, സിദ്ധാർഥൻ, ഗോപകുമാർ, നാഗപ്പൻ നായർ എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി വിശ്വനാഥ് സ്വാഗതവും പ്രതിമാസപരിപാടി കൺവീനർ വിജയൻ പിള്ള നന്ദിയും പറഞ്ഞു.