tyf

ഹരിപ്പാട്: പുഞ്ചപ്പാടങ്ങളിലെ രണ്ടാം കൃഷിയുടെ ജില്ലയിലെ ആദ്യ വിളവെടുപ്പിന് ഇന്നലെ തുടക്കമായി. കരിനിലത്തിൽപ്പെട്ട നൂറേക്കറോളം വിസ്തൃതിയുള്ള ഈഴവൻകരി പടിഞ്ഞാറ് പാടശേഖരമാണ് വിളവെടുപ്പിന് പാകമായത്. കാരമുട്ട് സെന്റ് ജോസഫ് ദേവാലയത്തിനു സമീപം നടന്ന കൊയ്ത്തുത്സവം പുറക്കാട് കരിനില വികസന ഏജൻസി വൈസ് ചെയർമാൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് സി.സുജാത, കൃഷി ഓഫീസർ ജെ.മഹേശ്വരി,വാർഡംഗം ലേഖ സുരേഷ്,പാടശേഖര സമിതി പ്രസിഡന്റ് ഗോപാലകൃഷ്ണൻ ചക്കൂർകരി, സെക്രട്ടറി മധു കെ.പുത്തൻവീട് എന്നിവർ പങ്കെടുത്തു. ആറ് കൊയ്ത്ത് യന്ത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.