ht

ഹരിപ്പാട്: യു.പിയിൽ കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുക, കേരളത്തിലെ അഴിമതി സർക്കാർ രാജി വയ്ക്കുക, പ്രതിപക്ഷ നേതാവിനെ അപകീർത്തിപ്പെടുത്തുന്ന നുണ പ്രചാരണങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസി കോൺഗ്രസ് നേതൃത്വത്തിൽ ഹരിപ്പാട് നിയോജക മണ്ഡലത്തിലെ വിവിധ മണ്ഡലം കമ്മിറ്റികൾ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഹരിപ്പാട്ട് നടന്ന സമരം കെ.പി.സി.സി എക്‌സിക്യുട്ടീവ് മെമ്പർ എം.എം. ബഷീർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പുതുശ്ശേരിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ആർ.മോഹനൻപിള്ള, കെ.ഇ.അബ്ദുൾ റഷീദ്, കെ.ആർ.രാജൻ, തുടങ്ങിയവർ സംസാരിച്ചു.