കുട്ടനാട്: എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ ആദ്യമായി നാല് ബോർഡ് മെമ്പർമാരെ വിജയിപ്പിക്കാനായത് കുട്ടനാട് യൂണിയൻ ചരിത്രത്തിലെ ആദ്യസംഭവമായി. 3 (ഇ),3 (ഡി) വിഭാഗങ്ങളിൽ രണ്ടുപേർ വീതമാണ് ജയിച്ചത്. 3 (ഇ)യിൽ യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതിയംഗം പി.ടി. സജീവ്, വനിതാസംഘം യൂണിയൻ സെക്രട്ടറി സജിനിമോഹൻ എന്നിവർ വിജയിച്ചു.
കഴിഞ്ഞ 18ന് നങ്ങ്യാർകുളങ്ങര റീജണിൽ നിന്നു ഇവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ യൂണിയൻ കൺവീനർ സന്തോഷ് ശാന്തി, വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ എന്നിവരും വിജയിച്ചു. അഭിമാനാർഹമായ ഈ നേട്ടത്തിന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, യൂണിയൻ ചെയർമാൻ പി.വി. ബിനേഷ് എന്നിവരോട് നന്ദിരേഖപ്പെടുത്തുന്നതായി യൂണിയൻ കൺവീനർ സന്തോഷ് ശാന്തി അറിയിച്ചു.