
ചാരുംമൂട്: പാലമേൽ മറ്റപ്പള്ളിയിൽ കാട്ടുപന്നികൾക്കായി വനപാലകർ തെരച്ചിൽ തുടങ്ങി.
തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ ഫോറസ്റ്റ് ഓഫീസർ ജോൺസ് പി.ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ റാപിഡ് റെസ്പോൺസ് ടീമാണ് തോക്ക് ഉൾപ്പെടെയുള്ള സാമഗ്രികളുമായി എത്തിയത്.ഇവർ മറ്റപ്പള്ളി പ്രദേശത്ത് ക്യാമ്പ് ചെയ്താണ് തെരച്ചിൽ നടത്തുന്നത്. സഹായത്തിനായി കർഷകരും ഉണ്ട്. തിങ്കളാഴ്ച രാത്രിയിലും, ഇന്നലെയും സംഘം പന്നികൾക്കായി തെരച്ചിൽ നടത്തി. രണ്ടു മൂന്നുതവണ വനപാലകരുടെ ശ്രദ്ധയിൽപ്പെട്ട പന്നികളെ വെടിവെച്ചെങ്കിലും രക്ഷപ്പെട്ട് കാട്ടിലേക്ക് കയറി