ആലപ്പുഴ: ചേർത്തല താലൂക്കിൽ കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് ഇന്ന് വീഡിയോ കോൺഫറൻസ് വഴി നടക്കും. അദാലത്തിലേക്ക് അക്ഷയ സെന്റർ വഴി അപേക്ഷ സമർപ്പിച്ചവരിൽ സമയം അനുവദിച്ചു നൽകിയിട്ടുള്ളവർ മാത്രം രാവിലെ 10 മുതൽ അക്ഷയ സെന്ററിൽ ഹാജരായി കളക്ടറോട് സംസാരിക്കാം. പരാതികൾ വകുപ്പ് മേധാവികളുമായി കളക്ടർ വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ച് പരിഹരിക്കും. അക്ഷയ സെന്റർ വഴി അപേക്ഷ സമർപ്പിച്ചവരിൽ ബാക്കിയുള്ളവരുടെ അദാലത്ത് 19ന് നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് അദാലത്ത് നടത്തുന്നത്