
ഹരിപ്പാട്: കൊവിഡ് ബാധിച്ച് തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി തട്ടാരുടങ്ങ് പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഖദീജാബീവി (87) മരിച്ചു. ആലപ്പുഴ മെഡി. ആശുപത്രിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ മരണം സംഭവിച്ചു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പള്ളിപ്പാട്ടുമുറി ജുമാ മസ്ജിദിൽ കബറടക്കി. മക്കൾ: അബ്ദുല്ലാക്കുട്ടി, ഖാലിദ്, ജമാൽ (ഫ്രണ്ട്സ് ഡെക്കറേഷൻ), ഇബ്രാഹിം കുട്ടി, റുഖിയത്ത്, ഉമ്മർ കുഞ്ഞ്, പരേതരായ സൈനബ, ഫാത്തിമബീവി. മരുമക്കൾ:ഷരീഫ, സഫിയത്ത്, പരേതനായ കോയാക്കുഞ്ഞ്, റംലത്ത്, നാസർ, ഐഷത്ത്, അബ്ദുൽ റഹ്മാൻകുട്ടി, സീനത്ത്.