ചേർത്തല:സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വിശപ്പുരഹിത ചേർത്തല പദ്ധതി 1000 ദിനങ്ങൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ആഘോഷത്തിന്റെ ഉദ്ഘാടനം 9ന് നടക്കും. സാന്ത്വനം ഹാളിൽ രാവിലെ 10ന് ചേരുന്ന സമ്മേളനം മന്ത്റി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. എ.എം. ആരിഫ് എം.പി അദ്ധ്യക്ഷത വഹിക്കും.അഡ്വ.കെ.പ്രസാദ്,എൻ.ആർ.ബാബുരാജ്,കെ.രാജപ്പൻനായർ,പി.എം.പ്രവീൺ എന്നിവർ സംസാരിക്കും.