
മാന്നാർ: പെരിങ്ങിലിപ്പുറം മലമേൽ ഭാഗത്തുള്ള പുഞ്ചയുടെതെക്ക് കാടുപിടിച്ചു കിടന്ന സ്ഥലത്തെ വാറ്റ് കേന്ദ്രത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 205 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ചെങ്ങന്നൂർ എക്സൈസ് ഇൻസ്പെക്ടർക്കു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 35 ലിറ്ററിന്റെ 3 കന്നാസുകളിലും 50 ലിറ്ററിന്റെ 2 കന്നാസുകളിലുമാണ് കോട സൂക്ഷിച്ചിരുന്നത്. പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി.
പ്രിവന്റീവ് ഓഫീസർ ടി.എ. പ്രമോദ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ. സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബി. പ്രവീൺ, അരുൺ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.