ഹരിപ്പാട്: ഹരിപ്പാട് ഗവ.ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള സർവ്വേയർ ട്രേഡിൽ 2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ളാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. www.scdd.kerala.gov.in, itiharipad.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ഐ.ടി.ഐ അഡ്മിഷൻ 2020 എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷ, യോഗ്യതകൾ, ആധാർ എന്നിവയുടെ പകർപ്പ് ഓൺലൈനായി നൽകണം. പട്ടികജാതി 80 ശതമാനം, പട്ടിക വർഗ്ഗം, ജനറൽ 10 ശതമാനം എന്നിങ്ങനെയാണ് സംവരണം. 15ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 04792417703, 9446444042.