
ആലപ്പുഴ: മാതാ അമൃതാനന്ദമയീ ദേവിയുടെ ജന്മ നക്ഷത്രമായ തൃക്കാർത്തിക, ആലപ്പുഴ പറവൂർ അമൃതാനന്ദമയീ മഠത്തിൽ കൊവിഡ് നിയന്ത്രണങ്ങളോടെ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഒരു മാസമായി നടക്കുന്ന ലളിതാ സഹസ്രനാമ ജപയജ്ഞത്തിനു സമാപനം കുറിച്ച് തൃക്കാർത്തിക ദിനത്തിൽ രാവിലെ മുതൽ ലളിതാസഹസ്രനാമ ജപവും തുടർന്ന് വൈകിട്ട് 67 നിലവിളക്കുകൾ തെളിച്ച് കൊവിഡിൽ നിന്നുള്ള ലോകശാന്തിക്കായി 108 വിശ്വശാന്തി മന്ത്ര ജപവും നടന്നു.