ആലപ്പുഴ: ഗ്രാമീണമേഖലയിലെ എല്ലാ വീടുകൾക്കും 2023-24 ഓടെ ഗാർഹിക കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കുന്ന കേന്ദ്ര,സംസ്ഥാന പദ്ധതിയായ ജലജീവൻ മിഷന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും.

തുടർന്ന് മണ്ഡലംതല ഉദ്ഘാടനം നടക്കും. ആലപ്പുഴ മണ്ഡലത്തിൽ വൈകിട്ട് നാലിന് മണ്ണഞ്ചേരി പഞ്ചായത്ത് ഹാളിൽ മന്ത്രി ഡോ. ടി എം തോമസ് ഐസക്കും അമ്പലപ്പുഴ മണ്ഡലത്തിൽ അമ്പലപ്പുഴ നോർത്ത് പഞ്ചായത്ത് ഹാളിൽ പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരനും ചേർത്തല മണ്ഡലത്തിൽ മന്ത്രി പി തിലോത്തമനും മണ്ഡലംതല ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാർ വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നിർവഹിക്കുക.