
ആലപ്പുഴ: തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ചീരച്ചേരി പാലം മുതൽ വലിയപറമ്പ് വരെയുള്ള റോഡിന് ഡോ. എസ്.വിദ്യപ്രകാശ് റോഡ് എന്ന് നാമകരണം ചെയ്തു. റോഡിന്റെ നാമകരണവും ചടങ്ങ് ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണിടീച്ചർ നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ സി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ആർ.സിന്ധു, അക്കരകാട്ടിൽ കുടുംബയോഗ പ്രതിനിധി ബി.വേണുഗോപാൽ, 261-ാം നമ്പർ ശാഖയോഗം പ്രസിഡന്റ് ജി.സേനപ്പൻ, സെക്രട്ടറി സി.സോമൻ, 4540-ാം നമ്പർ ശാഖായോഗം പ്രസിഡന്റ് കെ.രതികുമാർ, വലിയപറമ്പ് ക്ഷേത്രം ദേവസ്വം സെക്രട്ടറി കെ.കുട്ടപ്പൻ, അക്കരക്കാട്ടിൽ കുടുംബാംഗം ഡോ. രാജ്പ്രകാശ് എന്നിവർ സംസാരിച്ചു. റോഡ് യാഥാർത്ഥ്യമാക്കാൻ സ്ഥലം വിട്ടുനൽകിയത് ഡോ.വിദ്യപ്രകാശും കുടുംബാംഗങ്ങളാണ്.