ioc

ആലപ്പുഴ: വാണിജ്യാടിസ്ഥാനങ്ങളിലുള്ള സംരംഭങ്ങളിലേക്ക് ഡീസൽ ആവശ്യമുള്ളവർക്ക് ഒരു ഫോൺ കോൾ അകലത്തിൽ സഹായവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഐ.ഒ.സിയുടെ സംസ്ഥാനത്തെ നാലാമത്തെയും ജില്ലയിലെ രണ്ടാമത്തെയും മൊബെൽ ഡീസൽ പമ്പ് (മൊബൈൽ ഡിസ്പെൻസിംഗ് യൂണിറ്റ്) കായംകുളം കരീലക്കുളങ്ങര മോഡേൺ ഫ്യുവൽസിൽ ആരംഭിച്ചു. ഉദ്ഘാടനം ഐ.ഒ.സി കൊച്ചി ഡിവിഷനിലെ ആലപ്പുഴ ജില്ലാ സെയിൽസ് മാനേജർ ആർ. രൂപേഷ് ചന്ദ്രനും ആദ്യ വില്പന റിട്ട. എസ്.പിയും തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജ് ഫാക്കൽറ്റിയുമായ ജിനരാജനും നിർവ്വഹിച്ചു.

സുരക്ഷിതമായ അതിരുള്ള ഇടങ്ങളിലെ ഡീസൽ സംഭരണ യൂണിറ്റുകൾ, ഫാക്ടറികൾ, ജനറേറ്റർ യൂണിറ്റുകൾ, ഹാർബറുകളിലെ ബോട്ടുകൾ എന്നിവയ്ക്ക് ആവശ്യമായ ഡീസൽ അധിക ചാർജ്ജ് ഈടാക്കാതെ പമ്പിലെ വിലയിൽ എത്തിക്കും. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അധിക ചെലവില്ലാതെ പമ്പിലെ നിരക്കിൽ ഡീസൽ എത്തിക്കുക എന്നതാണ് ഐ.ഒ.സി ലക്ഷ്യമിടുന്നത്. പ്രത്യേകം രൂപകൽപ്പന ചെയ്ത വാഹനമാണ് സജ്ജമാക്കിയിരിക്കുന്നത്. എറണാകുളം ഇടയാറിലെ റിറ്റ്സി സ്റ്റാർ കമ്പനിയാണ് ടാങ്കറും പമ്പും ഉൾപ്പെടെയുള്ള വാഹനം രൂപകല്പന ചെയ്തത്. ഫോൺ: 8078496295