ആലപ്പുഴ: വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ മാതൃകാ പദ്ധതി നടപ്പാക്കി കുമാരപുരം ഗ്രാമ പഞ്ചായത്ത്. 'സൂര്യഗ്രാമം' എന്ന പേരിൽ നടപ്പാക്കിയ പദ്ധതിയിലൂടെ പഞ്ചായത്ത് പരിധിയിലുള്ള എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും എൽ.ഇ.ഡി ബൾബുകൾ എത്തിച്ചു. വൈദ്യുതി ഉപയോഗത്തിന്റെ തോത് കുറയ്ക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി പൂർണ വിജയത്തിലേക്ക് എത്തിക്കാനും കുമാരപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് സാധിച്ചു.

സംസ്ഥാന സർക്കാരിന്റെ ധനകാര്യ കമ്മിഷൻ ഗ്രാന്റിൽ നിന്നും 13.58 ലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് ചെലവഴിച്ചത്.