ആലപ്പുഴ:മണ്ണഞ്ചേരി-പൊന്നാട് റോഡിൽ ബി.എം ആൻഡ് ബി.സി. ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ഇന്ന് മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. മണ്ണഞ്ചേരി-പൊന്നാട് നിന്നും ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും പോകേണ്ട വാഹനങ്ങൾ ആലപ്പുഴ- മുഹമ്മ മധുരറോഡിൽ കൂടിയും പി.കെ. കവല പൊന്നാട് റോഡിൽകൂടിയും പോകണ്ടതാണെന്ന് ആലപ്പുഴ റോഡ്സ് സബ് ഡിവിഷൻ അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.