ph

കായംകുളം: കാറ്റിൽ വീട് തകർന്നുവീണു. കൊറ്റുകുളങ്ങര മാടവനത്തറയിൽ പടീറ്റതിൽ ഹൈറുന്നിസയുടെ (40) വീടാണ് ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ തകർന്നത്.

ഒാട് പാകിയ മേൽക്കൂരയും ഭിത്തിയും നിലംപതിക്കുകയായിരുന്നു. കാലിൽ തടിക്കഷണം വീണ് പരിക്കേറ്റ ഇവരെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നര സെന്റ് സ്ഥലത്ത് കല്ല് കെട്ടി ഉയർത്തിയ വീടിന്റെ മേൽക്കൂര കാലപ്പഴക്കം കൊണ്ട് വീഴുകയായി​രുന്നു. ഒാടിക്കൂടിയ അയൽവാസികളാണ് ഹൈറുന്നിസയെ രക്ഷപ്പെടുത്തിയത്.