ആലപ്പുഴ: പ്രളയത്തെ അതിജീവിക്കുന്ന തരത്തിൽ 625 കോടി രൂപ അടങ്കലിൽ നിർമ്മിക്കുന്ന ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിന്റെ നിർമ്മാണോദ്ഘാടനം 12 ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവ്വഹിക്കുമെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു.പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നിർമ്മാണം.കൈതവനയിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി ജി.സുധാകരൻ അദ്ധ്യക്ഷത വഹിക്കും. എം.പിമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർമാൻമാർ, ചീഫ് എൻജിനീയർമാർ എന്നിവർ പങ്കെടുക്കും.കൊവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് കൊണ്ടായിരിക്കും ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.