
അമ്പലപ്പുഴ: അയൽവീട്ടിലെ അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് 17-ാം വാർഡ് നീർക്കുന്നം ദേവസ്വം പറമ്പിൽ പ്രകാശനെ(55) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.പീഡന വിവരം പുറത്തറിഞ്ഞതിനെത്തുടർന്ന് കുട്ടിയുടെ രക്ഷാകർത്താക്കൾ നൽകിയ പരാതിയിലാണ് ഇയ്യാളെ അറസ്റ്റു ചെയ്തത്.