ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 994ാം നമ്പർ മുട്ടം ശാഖയി​ൽ ചേർന്ന യോഗം ശ്രീനാരായണ ധർമ്മ പ്രചാരകനായിരുന്ന എം.ഡി ഷാജി ബോൺസലെയുടെ നിര്യാണത്തിൽ അനുശോചി​ച്ചു. ശാഖാ പ്രസിഡന്റ് ബി.നടരാജൻ അദ്ധ്യക്ഷനായി. സെക്രട്ടറി വി.നന്ദകുമാർ സ്വാഗതം പറഞ്ഞു. മുട്ടം ബാബു, ബി.രഘുനാഥ്, സി.മഹിളാമണി, ബി.ദേവദാസ്, ജി.ഗോപാലകൃഷ്ണൻ, കെ.പി അനിൽകുമാർ, ആർ.രാജേഷ്, ബി.രവി, വി.രവീന്ദ്രൻ, ഇ.വി ജീനചന്ദ്രൻ, ജി,സുധാകരൻ എന്നിവർ സംസാരിച്ചു.