
ഹരിപ്പാട്: കടത്തിണ്ണയിൽ അവശ നിലയിൽ കണ്ട വൃദ്ധനെ സഹായിക്കാൻ കഴിയാതെ പൊലീസും നാട്ടുകാരും. ഒരാഴ്ചയോളമായി ഹരിപ്പാട് നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന വൃദ്ധനാണ് രണ്ട് ദിവസമായി അവശനായി കാണപ്പെടുന്നത്. ഹരിപ്പാട് ബസ് സ്റ്റാന്റിന് വടക്ക് വശം യൂണിയൻ ബാങ്കിന് സമീപം കടത്തിണ്ണയിൽ അനക്കമില്ലാത്ത നിലയിൽ കിടക്കുകയാണ്. നാട്ടുകാരിൽ ചിലർ വെള്ളവും ഭക്ഷണവും എത്തിച്ച് നൽകിയെങ്കിലും ഇത് കഴിക്കുന്നില്ല. വളരെ അവശ നിലയിൽ കിടക്കുന്ന വൃദ്ധനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചെങ്കിലും കൊവിഡ് കാലമായതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. കൊവിഡ് കാലമായതിനാൽ ആശുപത്രികളിലോ വൃദ്ധസദനങ്ങളിലോ ഇങ്ങനെയുള്ളവരെ സ്വീകരിക്കില്ലെന്നാണ് പൊലീസ് അറിയിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.