jf
കാർത്തികപ്പള്ളി യു.പി സ്കൂളിൽ നടന്ന കരനെൽകൃഷി വിളവെടുപ്പ്

ഹരിപ്പാട്: കാർത്തികപ്പള്ളി ഗവ യു.പി.സ്കൂളിൽ എല്ലാവർഷവും ചെയ്തു വരുന്ന കരനെൽക്കൃഷി, ഇത്തവണയും പതിവ് തെറ്റിക്കാതെ വിളവെടുത്തു. ജൂൺ മാസത്തിൽ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ് ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.നിയാസ് നിർവഹിച്ചു. പ്രഥമാദ്ധ്യാപകൻ ജെ.ശിവദാസ്, സ്റ്റാഫ് സെക്രട്ടറി പി.ഷൈലജ, ബി.ആർ.സി.പ്രതിനിധി എൽ.സുധർമ്മ, എസ്.എം.സി. പ്രതിനിധി സാജൻ, അദ്ധ്യാപകരായ രമാദേവി.സി, എസ്.എസ്.സുമേജ, രമേശ്.ആർ, രക്ഷാകർത്തൃപ്രതിനിധികളായ ആരിഫ.എം, അഗ് നേസ്യാ.ജെ എന്നിവർ
പങ്കെടുത്തു. കൊവിഡ് സാഹചര്യത്തി​ൽ കുട്ടികൾ സ്കൂളിൽ വരാത്തതി​നാൽ എസ്.എം.സി. പ്രതിനിധികൾ ഉൾപ്പെടെയുള്ള രക്ഷിതാക്കളും അദ്ധ്യാപകരുമാണ് കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയത്.