മാവേലിക്കര: ലെൻസ്‌ഫെഡ് മാവേലിക്കര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവേലിക്കരയിലെ ഓട്ടോറിക്ഷ, അസംഘടിത തൊഴിലാളികൾക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. മാവേലിക്കര സി.ഐ വിനോദ് കുമാർ പ്രതിരോധ സാമഗ്രികൾ ലെൻസ്‌ഫെഡ് ജില്ല സെക്രട്ടറി മനുമോഹനിൽ നിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പ്രദീപ് കുമാർ, ലിനി ദേവി, വിശാഖ് എന്നിവർ പങ്കെടുത്തു.