ചേർത്തല: കാഴ്ചയില്ലാത്തവരും കാഴ്ച പരിമിതരും ലോകത്ത് ദശലക്ഷത്തിലധികമാണെന്ന് അറിയുമ്പോഴാണ് കാഴ്ചയെന്ന സൗഭാഗ്യം നാം തിരിച്ചറിയുന്നത്. ലോക കാഴ്ചദിനത്തിൽ യോഗ്യ ഫ്രെയിംസ് ആൻഡ് ലെൻസ് ഇവർക്കൊപ്പമുണ്ട്, കാഴ്ചയുടെ പുതിയ നിറദീപങ്ങൾ തെളിക്കാൻ.

എല്ലാവർക്കും, എല്ലായിടത്തേക്കും കാഴ്ച ഉറപ്പാക്കാനുള്ള മാർഗ്ഗം കണ്ടെത്തുക എന്നതിലൂടെ
ഹോപ്പ് ഇൻസൈറ്റ് എന്ന സന്ദേശം പ്രചരിപ്പിക്കാൻ ഇത്തവണത്തെ ലോക കാഴ്ചദിനത്തിൽ പ്രതിജ്ഞയെടുക്കാം.

മാറിവരുന്ന ലോകസാഹചര്യങ്ങളിൽ കുരുന്നു കണ്ണുകൾക്ക് ആയാസരഹിതമായി മികച്ച കാഴ്ച ഉറപ്പാക്കാൻ ഏവരും പ്രതിജ്ഞാ ബദ്ധരാണ്.
ഡിജി​റ്റൽ ഉപകരണങ്ങളിൽ നിന്നുള്ള അപകടകരമായ ബ്ലൂലൈറ്റ് പ്രൊട്ടക്ഷൻ ഉറപ്പുവരുത്തുന്നതോടൊപ്പം വിവിധ മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് ഉതകുന്ന തരത്തിൽ അനുയോജ്യമായ കണ്ണടകൾ തിരഞ്ഞെടുക്കാനുമാവും. ചേർത്തലയിലും ആലപ്പുഴ തിരുവമ്പാടി ജംഗ്ഷനിലും കോട്ടയം സി.എം.എസ് കോളേജ് റോഡിലും യോഗ്യ ഫ്രെയിംസ് ആൻഡ് ലെൻസിന്റെ ആധുനിക ഷോറൂമുകൾ പ്രവർത്തിക്കുന്നുണ്ട്.