ചേർത്തല : കയർത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ ലഭിച്ചിരുന്ന കയർ തൊഴിലാളികളിൽ മസ്റ്ററിംഗ് നടത്താത്ത കാരണത്താലും മസ്റ്ററിംഗ് പൂർത്തികരിക്കാൻ കഴിയാത്തതു മൂലവും പെൻഷൻ ലഭിക്കാത്തവർ 15നകം ആധാർ കാർഡും,പെൻഷൻ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിൽ എത്തി മസ്റ്ററിംഗ് നടത്തണം.ശാരീരിക ബുദ്ധിമുട്ടുള്ളവർ ഹോം മസ്റ്ററിംഗിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷ നൽകണം. പുതിയതായി പെൻഷൻ ലഭിക്കുന്നതിന് ആഗസ്റ്റ് വരെ അപേക്ഷ സമർപ്പിച്ചവരും മസ്റ്റർ ചെയ്യണം.മസ്റ്റർ പരാജയപ്പെടുന്നവർ അക്ഷയ കേന്ദ്രത്തിൽ നിന്നുള്ള മസ്റ്റർ ഫെയിൽ റിപ്പോർട്ടും ലൈഫ് സർട്ടിഫിക്കറ്റും സഹിതം 16നകം ക്ഷേമനിധി ബോർഡിന്റെ ഓഫീസുകളിൽ അപേക്ഷ നൽകണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.