
തുറവൂർ: തുറവുർ എൻ.സി.സി. ജം ഗ്ഷന് സമീപം കുത്തിയതോട് പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് 15 ലക്ഷം ചെലവിട്ട് കെട്ടിട നിർമ്മാണം തുടങ്ങി.സ്വന്തമായി കെട്ടിടമില്ലാത്ത പഞ്ചായത്തിലെ സർക്കാർ ഓഫീസുകൾക്ക് കെട്ടിടം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഒരു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കും. പഞ്ചായത്ത് പ്രസിഡൻറ് പ്രേമരാജപ്പൻ ശിലാസ്ഥാപനം നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡൻറ് മേരി ജോസി അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ധനേഷ് കുമാർ, കെ.കെ.സജീവൻ, ഗീതാ ഷാജി, പഞ്ചായത്ത് സെക്രട്ടറി പി.സി.സേവ്യർ, അസി.എൻജിനീയർ എഫ്. ജാൻസി തുടങ്ങിയവർ പങ്കെടുത്തു.