പൂച്ചാക്കൽ : മെഗാഫുഡ്‌ പാർക്കിലെ കമ്പനികളിൽ നിന്നും മലിനജലം കൈതപ്പുഴ കായലിൽ ഒഴുക്കാനുള്ള പഞ്ചായത്തിന്റെ നടപടികൾക്കെതിരെ ബി.ജെ.പി പള്ളിപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി രംഗത്ത്. ബി.ജെ.പി നടത്തിയ സമരം കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം വി രാമചന്ദ്രൻ ഉദഘാടനം ചെയ്തു. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ വി.വിജീഷ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്‌ തിരുനല്ലൂർ ബൈജു മുഖ്യ പ്രഭാഷണം നടത്തി.വാർഡ് കമ്മിറ്റി ഭാരവാഹികളായ പ്രകാശൻ, ബൈജു, അനി എന്നിവർ സംസാരിച്ചു