
ചേർത്തല: ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി.സ്റ്റേഷന് മുൻവശം ദേശീയപാതയോരത്താണ് കൃഷിയിറക്കുന്നത്.വഴുതന,തക്കാളി,വെണ്ട,പച്ചമുളക്, പയർ,പീച്ചിൽ എന്നിവയാണ് കൃഷിഭവന്റെ സഹായത്തോടെ നട്ടുവളർത്തുക. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ക്രമസമാധാന പാലനത്തിനും ഇടയിലുള്ള സമയമാണ് കൃഷിക്കായി ഉദ്യോഗസ്ഥർ വിനിയോഗിക്കുന്നത്.കഴിഞ്ഞ വർഷം നടത്തിയ കപ്പകൃഷിയിൽ 100 കിലോയിലധികം വിളവെടുത്തിരുന്നു.പൊലീസ് ഇൻസ്പെക്ടർ പി.ശ്രീകുമാർ വിത്ത് നടീൽ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ആർ.പി രാജൻ, എസ്.ഐ എം. ലൈസാദ് മുഹമ്മദ്, ഉദ്യോഗസ്ഥരായ അശോകൻ, ഉണ്ണി, പി.കെ അനിൽകുമാർ, ജയചന്ദ്രൻ,രാജീവ്, രണദീർ എന്നിവർ പങ്കെടുത്തു.