അരൂർ: ദേശീയപാതയിൽ അരൂർ ശ്രീ നാരായണനഗറിലെ ട്രാൻസ്ഫോർമർ അജ്ഞാത വാഹനം ഇടിച്ചു തകർത്തു. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇടിച്ച വാഹനം കണ്ടെത്താനായില്ല. ട്രാൻസ്ഫോർ മറിനൊപ്പം അനുബന്ധ ഉപകരണങ്ങളും സുരക്ഷാ വേലിയും തകർന്ന നിലയിലാണ്. 7 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അരൂർ ഇലക്ട്രിക്കൽ സെക്ഷൻ അസി. എൻജിനീയർ പറഞ്ഞു.