ambala

അമ്പലപ്പുഴ: കൊവിഡ് സ്ഥിരീകരിച്ച് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പുന്നപ്ര തെക്കു പഞ്ചായത്ത് പതിമൂന്നാം വാർഡ് മാഴ്സ് വില്ലയിൽ അബ്ദുൾ ജലീൽ (59) മരിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ജലീലിന് കൊവിഡ് സ്ഥിരീകരിച്ചത്.ഇന്നലെ വൈകിട്ട് ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആലപ്പുഴ മെഡി. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ജലീലിന്റെ മകനും, അനുജനും കൊവിഡ് പോസിറ്റീവ് ആയിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സീനത്ത്. മക്കൾ: ജസീറ, നജിം, സെയ്ഫുദ്ദീൻ, മസ്റൂറ.