ആലപ്പുഴ: നഗരസഭയിലെ വിവിധ വാർഡുകളെ പ്രതിനിധീകരിച്ച് നഗരസഭ അദ്ധ്യക്ഷൻ ഇല്ലിയ്ക്കൽ കുഞ്ഞുമോൻ കാൽനൂറ്റാണ്ട് പൂർത്തിയാക്കിയത് വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. വട്ടയാൽ വാർഡ് കൗൺസിലർ ലൈല ബീവി രക്ഷാധികാരിയും, കെ.നാസർ ചെയർമാനും, തോമസ് ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. 25 വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ സ്മരണാർത്ഥം ബസ് ഷെൽട്ടർ നിർമ്മിക്കാനും, നിർദ്ധനരായ 25 മത്സ്യത്തൊഴിലാളികൾക്ക് ജീവനോപാധികൾ നൽകാനും, മാരകമായ അസുഖങ്ങൾ ബാധിച്ച 25 രോഗികൾക്ക് ധനസഹായം നൽകാനും സ്വാഗത സംഘ യോഗം തീരുമാനിച്ചു. വാർഡ് കൗൺസിലർ ലൈലാ ബീവി അദ്ധ്യക്ഷത വഹിച്ചു. ബഷീർ കോയാപറമ്പിൽ, ജോൺ ബ്രിട്ടോ, എ.എം.നസീർ, വി.കെ നാസറുദ്ദീൻ, എ.കബീർ, കെ.നാസർ, എ.എൻ പുരം ശിവകുമാർ ,ആന്റണി.എം.ജോൺ, ജേക്കബ് ജോൺ, സാബു സിറിൽ, ഇലയിൽ സൈനുദ്ദീൻ, പാലിയേറ്റീവ് ഷഫീഖ് തുടങ്ങിയവർ സംസാരിച്ചു .