
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 317 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 5602 ആയി . ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്നും 10 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ് . 306 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 457 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവരുടെ എണ്ണം 12844 ആയി .
ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവർ: 13,680
വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 2920
ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 340
60 കേസ്, 54 അറസ്റ്റ്
കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 60 കേസുകളിൽ 54 പേരെ ഇന്നലെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 321 പേർക്കും സാമൂഹ്യ അകലം പലിക്കാത്തതിന് 1539 പേർക്കും കണ്ടെയിൻമെൻറ് സോൺ ലംഘനം നടത്തിയതിന് മൂന്ന് പേർക്കും എതിരെ നടപടി സ്വീകരിച്ചു.